Ernakulam

നവകേരള സദസ്സ്: കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ അഞ്ച് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചു

52 എണ്ണത്തിന് ശുപാർശ 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത  നവ കേരള സദസ്സിലൂടെ മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിച്ചവർക്ക്  കാർഡ് അനുവദിക്കുന്ന നടപടികൾ കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ പുരോഗമിക്കുന്നു. 84 അപേക്ഷകളാണ് മുൻഗണന റേഷൻ റേഷൻ കാർഡുകളും അന്ത്യോദയ റേഷൻ കാർഡുകളും അനുവദിച്ച് കിട്ടുന്നതിന് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ ലഭിച്ചത്.

78 അപേക്ഷകളാണ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റി ലഭിക്കുന്നതിന് നവകേരള സദസ്സിലൂടെ ലഭിച്ചത്. ആറ് അന്ത്യോദയ റേഷൻ കാർഡ് അപേക്ഷകളും ലഭിച്ചു. ലഭിച്ച അപേക്ഷകൾ വിശദമായി പരിശോധിച്ചതിന് ശേഷം അഞ്ച് മുൻഗണന റേഷൻ കാർഡുകൾ അനുവദിക്കുകയും 52 എണ്ണത്തിന് ശുപാർശ ചെയ്യുകയും ചെയ്തു.

താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ വരുന്ന തൃക്കാക്കര, തൃപ്പൂണിത്തു  കളമശ്ശേരി, പിറവം, എറണാകുളം എന്നീ മണ്ഡലം പരിധികളിൽ നിന്നാണ് അപേക്ഷ ലഭിച്ചത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ, വിധവകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകിയാണ് മുൻഗണനാ കാർഡുകൾ അനുവദിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close