Malappuram

‘നവചേതന’ പദ്ധതി: അവലോകന യോഗം ചേർന്നു

സംസ്ഥാന സാക്ഷരതാ മിഷൻ മലപ്പുറം ജില്ലയിലെ രണ്ട് നഗരസഭകളിലും 11 ഗ്രാമ പഞ്ചായത്തുകളിലും പട്ടികജാതി വിഭാഗക്കാർക്കായി നടപ്പാക്കുന്ന നാലാം തരം തുല്യതാ പദ്ധതി ‘നവചേതന’യുടെ ഇൻസ്ട്രക്ടർമാരുടെ അവലോകന യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ, സെക്രട്ടറി എസ്. ബിജു, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോ-ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, കെ. ശരണ്യ, കെ. മൊയ്തീൻ കുട്ടി, പ്രേരക്മാരായ പി. ആബിദ, എ. സുബ്രമണ്യൻ, കെ. ഷീജ, ഐ.സി സലീന, എം.വിജിത, നവചേതന പദ്ധതിയുടെ ഇൻസ്ട്രക്ടർമാർ എന്നിവർ പ്രസംഗിച്ചു.
മഞ്ചേരി, പരപ്പനങ്ങാടി നഗരസഭകളിലും ഏലംകുളം, പുറത്തൂർ, മൊറയൂർ, തൃക്കലങ്ങോട്, തിരുവാലി, വണ്ടൂർ, പാണ്ടിക്കാട്, പോരൂർ, മമ്പാട് ഗ്രാമപഞ്ചായത്തുകളിലുമാണ് നവചേതന പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം ജില്ലയിൽ 1200ൽ കുറയാത്ത പട്ടികജാതി വിഭാഗക്കാരെ നാലാം തരം തുല്യതാ പരീക്ഷ വിജയിപ്പിക്കും. ഇതിനായി ഇൻസ്ട്രക്ടർമാരെ നിയോഗിച്ച് പരിശീലനം നൽകുന്നുണ്ട്. ഇവരുടെ നേതൃത്വത്തിൽ ക്ലാസുകൾ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close