Malappuram

പി.എം വിശ്വകർമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തൃശൂരിലുള്ള എം.എസ്.എം.ഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) ഡെവലപ്മെന്റ് ആൻഡ് ഫസിലിറ്റേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ മലപ്പുറം ടൗൺഹാളിൽ പി.എം വിശ്വകർമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം.എസ്.എം.ഇ-ഡി.എഫ്.ഒ ജോയിന്റ് ഡയറക്ടർ ജി.എസ് പ്രകാശ് നിർവഹിച്ചു. പി.എം രജിസ്ട്രേഷൻ ഘട്ടങ്ങൾ സംബന്ധിച്ച് സി.എസ്.ഇ മലപ്പുറം ജില്ലാ മാനേജർ നൗഷാദ് വിശദീകരിച്ചു. അപേക്ഷയുടെ വിവിധ ഘട്ടങ്ങളിലെ പരിശോധന സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി. ബൈജു, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ സി.ആർ സോജൻ എന്നിവർ വിശദീകരിച്ചു. ബാങ്കിങ് വിവരങ്ങളുടെ പരിശോധന പ്രക്രിയ സംബന്ധിച്ച് കനറാ ബാങ്ക് സീനിയർ മാനേജർ സി.പി ഷിനോദ് വിശദീകരിച്ചു. സി.എസ്.ഇ/വി.എൽ.ഇ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകൾ, എഫ്.എൽ.സികൾ, വിവിധ അസോസിയേഷൻ ഭാരവാഹികൾ മറ്റു ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close