Kozhikode

അധ്യാപക ശാക്തീകരണ പരിപാടി 

ഗ്ലൈസിമ ടൈപ്പ് വൺ ഡയബറ്റിസ് കുട്ടികൾക്കുള്ള പരിരക്ഷ പദ്ധതിയുടെ ഭാഗമായി അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. നടക്കാവ് ജി.വി.എച്ച് എസിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം തലവൻ ഡോ. വിജയകുമാർ, ശിശു പരിരക്ഷാ വിഭാഗം പ്രൊഫ.ഡോ. സുരേഷ് കുമാർ, ഡോക്ടർമാരായ ധന്യ സുദാന, സുജീറ റബീൻ എന്നിവർ  ടൈപ്പ് 1 പ്രമേഹ വിദ്യാഭ്യാസ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ നാസർ യു.കെ സ്വാഗതവും രക്ഷാകർതൃ കൂട്ടായ്മ പ്രതിനിധി അബ്ദുൾ ജലീൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close