Kozhikode

ജില്ലാ സ്കിൽ ഫെയർ 19 ന്: സൗജന്യമായി രജിസ്റ്റർ ചെയ്യാം

കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 19 ന് വെസ്റ്റ്ഹിൽ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ സൗജന്യ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു. 18 വയസ്സ് മുതൽ 58 വയസ്സ് വരെയുള്ളവർക്ക് ജില്ലാ സ്കിൽ ഫെയറുകളിൽ സൗജന്യമായി പങ്കെടുക്കാം.

1000 ത്തിൽ അധികം തൊഴിലുകളിലേക്കുള്ള രജിസ്ട്രഷനും, നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്പ്മെന്റ് സർവീസ്‌, സ്കിൽ സ്കോളർഷിപ്പ്, ഇന്റേൺഷിപ്പ്, അപ്പ്രെന്റിഷിപ്പ് തുടങ്ങിയവയിലേക്കുള്ള സ്പോർട്ട് രജിസ്ട്രഷനുകളും കൂടാതെ വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും സ്കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കും. തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനവും ഒരുക്കും. സ്കിൽ ഫെയറിൽ പങ്കെടുക്കുവാൻ  www.knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യുക, ഫോൺ : 04712737881.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close