Kozhikode

ആരണ്യകം’ ഔഷധത്തോട്ടം ഉദ്ഘാടനം ചെയ്തു 

പുറക്കാട്ടിരി എ സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആന്റ് അഡോളസെന്റ് കെയർ സെന്ററിൽ നിര്‍മിച്ച ‘ആരണ്യകം’ ഔഷധത്തോട്ടത്തിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു. ആശുപത്രി ഹരിതവത്കരണത്തിന്റെ ഭാഗമായാണ് ഔഷധത്തോട്ടം നിർമ്മിച്ചത്.

ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഭാഗമായി പ്രവർത്തിച്ച സ്ഥാപനത്തിലെ ജീവനക്കാരെ ചടങ്ങിൽ അനുമോദിച്ചു. 55 ഓളം ഔഷധ സസ്യങ്ങളുടെ വിശദ വിവരങ്ങൾ ലഭിക്കത്തക്കവിധം ക്യു. ആർ. കോഡ് അടങ്ങുന്ന നെയിംബോർഡുകളാണ് സസ്യങ്ങള്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. ആശുപത്രിയുടെ വെർച്വൽ ലൈബ്രറിയിൽ ഔഷധത്തോട്ടത്തെ കുറിച്ചുള്ള  ഡോക്യുമെന്റേഷൻ പ്രദർശനം നടത്തുകയും ചെയ്തു.

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രമീളകെ.ടി. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി സി ജെസ്സി, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ കെ പി യദുനന്ദനൻ, ഹരിതകേരളമിഷൻ ചേളന്നൂര്‍ ബ്ലോക്ക് റിസോഴ്സ്പേഴ്സൺ ജെസ്ലിൻ തുടങ്ങിയവർ പങ്കെടുത്തു. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ എൻ സാഞ്ചുമോൾ എൻ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചാര്‍ജ് മെഡിക്കൽ ഓഫീസർ ഡോ എൻ രാജേഷ് സ്വാഗതവും പഞ്ചകർമ്മ തെറാപ്പിസ്റ്റ് ടി അരുൺ കുമാർ  നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close