Kozhikode

അറിയിപ്പുകൾ 

ഇ-ഹെൽത്ത് പദ്ധതി : ട്രെയിനി തസ്തികയിൽ അഭിമുഖം 

കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി  ജനുവരി അഞ്ചിന് കോട്ടപ്പറമ്പ് ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 
ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്. 
യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ബി സിഎ/ ബി എസ് സി / എം എസ് സി / ബിടെക് / എം സി എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ഐ ടി ).
ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം / ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം : 10000  രൂപ. കാലാവധി : ആറ് മാസം. അപേക്ഷ അയക്കേണ്ട വിലാസം: ehealthkozhikode@gmail.com. വിശദവിവരങ്ങൾക്ക് https://ehealth.kerala.gov.in/ranklist എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9495981755 

വിമുക്ത ഭടന്മാരുടെ മക്കൾക്ക്‌ പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ്‌

2023-2024 അധ്യയന വർഷത്തിൽ പ്രൊഫഷണൽ ഡിഗ്രിക്ക്‌ ആദ്യ വർഷം ചേർന്ന്‌ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കളിൽ നിന്നും ഓൺലൈൻ ആയി പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന്‌ അപേക്ഷിക്കുവാൻ സാധിക്കാത്തവർക്ക്‌ വീണ്ടും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും ജില്ല സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും കേന്ദ്രീയ സൈനിക്‌ ബോർഡിന്റെ www,ksb.gev.in എന്ന വെബ്സൈറ്റ്‌ സന്ദർശിക്കുക. 2024 ജനുവരി ഒന്ന് മുതൽ അഞ്ച് വരെയാണ്‌ അപേക്ഷ സ്വീകരിക്കുക.
കൂടുതൽ വിവരങ്ങൾക്ക്‌ ജില്ലാ സൈനികക്ഷേമ ഓഫീസുമായി നേരിൽ ബന്ധപ്പെടുക.

മുതിർന്ന പൗരന്മാർക്ക് ഗൃഹോപകരണ റിപ്പയറിംഗ് പരിശീലനം 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരന്മാർക്ക്  ഗൃഹോപകരണ റിപ്പയറിംഗ് പരിശീലനം നൽകുന്നു. ക്ലാസ്ലുകൾ 2024 ജനുവരി ഒന്നിന് ആരംഭിക്കും. താത്പര്യമുള്ളവർ സിവിൽ സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിൽ വന്ന് നേരിട്ട് ചേരാവുന്നതാണ്.  ഫോൺ : 8891370026

എൽ എൽ എം സീറ്റ് ഒഴിവ് 

കോഴിക്കോട് ഗവ. ലോ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ എൽഎൽഎം കോഴ്സിൽ നിലവിലുളള ഒരു ഒഴിവിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ട് മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ മുഴുവൻ അസൽ രേഖകളും ഹാജരാക്കി, അന്നു തന്നെ വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി അഡ്മിഷൻ നേടേണ്ടതാണ്. ഫോൺ : 0495 2730680 

കിക്മയിൽ എംബിഎ

തിരുവനന്തപുരം  നെയ്യാർഡാമിലുളള   കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2024-26 എംബിഎ (ഫുൾടൈം) ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. www.kicma.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തിയ്യതി : ജനുവരി 20. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഫെബ്രുവരിയിലെ സി-മാറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോൺ :  8547618290/9188001600.

കൂടിക്കാഴ്ച 

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 29ന് രാവിലെ 10  മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള ട്രെയിനിംഗ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് മാനേജർ, എച്ച്.ആർ മാനേജർ (യോഗ്യത : ബിരുദം/എം.ബി.എ), ഏരിയ ബ്രാഞ്ച് മാനേജർ (യോഗ്യത : ബിരുദാനന്തര ബിരുദം/ബിരുദം), ഫീൽഡ് മാനേജർ (യോഗ്യത ബിരുദം), അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് (യോഗ്യത : ബി.കോം/ എം.കോം) കസ്റ്റമർ റിലേഷൻ ഓഫീസർ, ഓഫീസ് സ്റ്റാഫ്, ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ (ബിരുദം/ഡിപ്ലോമ), സെയിൽസ് അസോസിയേറ്റ്, മാർക്കറ്റിംഗ് കോർഡിനേറ്റർ, സെയിൽസ് & മാർക്കറ്റിംഗ്, (യോഗ്യത : എസ്.എസ്.എൽ.സി), ഫെസിലിറ്റേറ്റർ (യോഗ്യത : ബി.എ ഇംഗ്ലീഷ്), ഫിൽഡ് അസിസ്റ്റന്റ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ള  ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close