Thiruvananthapuram

മണമ്പൂർ ഉപതെരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ (വാർഡ് 9) വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മണമ്പൂർ, ചെറിയകൊണ്ണി, അരുവിക്കര വാർഡുകളിൽ ജില്ലാ കളക്ടർ & ജില്ലാ മജിസ്‌ട്രേറ്റ് ഇൻ ചാർജ് അനിൽ ജോസ്.ജെ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണമ്പൂർ വാർഡിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന ചെറിയകൊണ്ണി (വാർഡ് 11) വാർഡിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന അരുവിക്കര (വാർഡ് 6) വാർഡിൽ വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും സമ്പൂർണ മദ്യ നിരോധനമായിരിക്കും. ഡിസംബർ 12ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 13ന് രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close