Kottayam

നെറ്റ് സീറോ കാർബൺ ക്യാമ്പയിൻ: ശിൽപശാല സംഘടിപ്പിച്ചു      

കോട്ടയം : നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രമപഞ്ചായത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന  പരിപാടി  ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സജേഷ് ശശി അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌കരണം,  ഊർജ്ജ സംരക്ഷണം, കൃഷി, ജലസംരക്ഷണം,  തുടങ്ങിയവയിൽ നടത്തേണ്ട  തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ട് അംഗൻവാടികളും ഊർജ്ജ സംരക്ഷണ മാതൃക സ്ഥാപനമാക്കി മാറ്റും.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം.മാത്യൂ , ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു ജോൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ  ജിൽസൺ ജേക്കബ്ബ്, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, ബിന്ദു മാത്യൂ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ജിജി, നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ എസ്. ഐസക്, പ്രൊജക്റ്റ് കോർഡിനേറ്റർ  ലിജി ജോർജ്, റിസോഴ്‌സ് പേഴ്‌സൺ ഇ. പി. സോമൻ  എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close