Wayanad

കേരളോത്സവം തുടങ്ങി

എടവക ഗ്രാമ പഞ്ചായത്ത് യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവം പഞ്ചായത്ത് സ്വരാജ് ഹാളിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ജംഷീറാ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കായിക മത്സരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വാർഡുകളിൽ നടക്കുo.

ഒക്ടോബർ 17 ന് വൈകുന്നേരം 3 ന് സ്വരാജ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷിഹാബ് അയാത്ത്, ജനപ്രതിനിധികളായ ബ്രാൻ അമ്മദ് കുട്ടി, തോട്ടത്തിൽ വിനോദ് , ഷിൽസൻ മാത്യു, ഗിരിജ സുധാകരൻ, ലിസി ജോൺ , സി.ഡി.എസ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്രകുമാർ , അസി.സെക്രട്ടറി വി.സിമനോജ് തുടങ്ങിയവർ സംസാരിച്ചു.

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ കേരളോത്സവം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ യുവജന ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് ഗെയിംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 7 മുതല്‍ 14 വരെ സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ ഗെയിംസ് മത്സരങ്ങളും, ഒക്ടോബര്‍ 14 ന് കായിക മത്സരങ്ങളും, 15 ന് മുള്ളന്‍കൊല്ലി സെന്‍റ് മേരീസ് ചര്‍ച്ച് ക്വീന്‍മേരി പാരിഷ്ഹാളില്‍ കലാമത്സരങ്ങളും സംഘടിപ്പിക്കും. കലാ-കായിക മത്സരങ്ങള്‍ക്ക് സ്പോര്‍ട്ട് രജിസ്ട്രേഷനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷൈജു പഞ്ഞിത്തോപ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ഷിനു കച്ചിറയില്‍, ജിസ്റ മുനീര്‍, ജനപ്രതിനിധികളായ കെ.കെ ചന്ദ്രബാബു, മഞ്ജു ഷാജി, ഇ.കെ രഘു, പ്രോഗ്രാം കണ്‍വീനര്‍ ഡി തദയൂസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close