Kollam

സംഘാടകസമിതി രൂപീകരണ യോഗം ചേര്‍ന്നു

നവകേരള സദസ്സിന്റെ ഭാഗമായി കൊറ്റങ്കര ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം ടി കെ എം കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഉദ്ഘാടനം മുന്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നിര്‍വഹിച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനിത കുമാരി ചെയര്‍മാനും പഞ്ചായത്ത് സെക്രട്ടറി ജയദേവ് കണ്‍വീനറായി 100 അംഗ ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരിച്ചു.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോള്‍, സ്ഥിരസമിതി അധ്യക്ഷരായ അര്‍ജുനന്‍ പിള്ള, ഷിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍ ഹരിതകര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ടീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close