Kerala

സമകാലിക ജനപഥം ഭാഷാ പതിപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ സമകാലിക ജനപഥത്തിന്റെ ഭാഷാ പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള മലയാളത്തിലെ ഭാഷാ വൈവിധ്യങ്ങളാണ് ഭാഷാ പതിപ്പിന്റെ കവർ സ്റ്റോറി.സാഹിത്യകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതി, സംവിധായകൻ ടി.വി. ചന്ദ്രൻ എന്നിവരുമായുള്ള അഭിമുഖങ്ങൾ ഭാഷാ പതിപ്പിൽ വായിക്കാം. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര ഔദ്യോഗിക ഭാഷാ വകുപ്പിന്റയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാള ദിനാഘോഷ, ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണു മുഖ്യമന്ത്രി സമകാലിക ജനപഥം ഭാഷാ പതിപ്പ് പ്രകാശനം ചെയ്തത്.ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് ഡോ. എസ്.കെ. വസന്തനെ ചടങ്ങിൽ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ മുഖ്യാതിഥിയായിരുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close