Kollam

അറിയിപ്പുകൾ

1)അപേക്ഷ ക്ഷണിച്ചു

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രിക്കല്‍ വയറിങ് (10 മാസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 7907114230, 6235491167.

2)തീയതി നീട്ടി

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ സോളാര്‍ എനര്‍ജി ടെക്‌നോളജി പ്രോഗ്രാമിന് അപേക്ഷക്കാന്‍ ജനുവരി 31 വരെ അവസരം. https://app.srccc.in/register ലാണ് അപേക്ഷിക്കേണ്ടത്. കാലാവധി ഒരു വര്‍ഷം. ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠനത്തില്‍ ഉള്‍പ്പെടും. വിവരങ്ങള്‍ക്ക് www.srccc.in അക്കാദമി ഓഫ് ഇന്നൊവേറ്റീവ് സ്‌കില്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ്, നാരായണന്‍ മെമ്മോറിയല്‍ ബില്‍ഡിങ്, കലക്കോട്, പൂതക്കുളം പി.ഒ, പരവൂര്‍, കൊല്ലം ഫോണ്‍- 9446559212.

3)ഐ ടി ഐ പ്രവേശനം

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് (ആറുമാസം) പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോം ഐ ടി ഐയില്‍ ലഭിക്കും സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റെയും പകര്‍പ്പ് സഹിതം 100 രൂപ ഫീസ് ഒടുക്കി ജനുവരി 20നകം സമര്‍പ്പിക്കണം. ഫോണ്‍ 7034633233, 0474 2558280, 9633053837.

4)പരിശീലനം

വ്യവസായ വാണിജ്യ വകുപ്പും അസാപ് കേരളയും സംയുക്തമായി നടത്തുന്ന മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് റിപയറിങ്, ഇന്റീരിയര്‍ ഡിസൈനിങ് പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം. ഫോണ്‍ 0474 2748395, 9446675700.

5)അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനം

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതനപദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിന് ജില്ലയിലെ ഒഴിവിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ജനുവരി 30 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും .

സിവില്‍ എഞ്ചിനീയറിങ് ബിരുദം/ഡിപ്ലോമ/ ഐ റ്റി ഐ യോഗ്യതയുള്ള 21 നും 35 നും മധ്യേ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം.

ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം പങ്കെടുക്കാം. ഫോണ്‍ 0475 2222353

6)സി ബി എസ് ഇ പ്രവേശനം

കുളത്തുപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അദ്ധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്കുളള പ്രവേശനത്തിനും പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള പൂക്കോട്’ (വയനാട് ജില്ല) പൈനാവ്’ (ഇടുക്കി ജില്ല) അട്ടപ്പാടി (പാലക്കാട് ജില്ല) ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ സി ബി എസ് ഇ സിലബസില്‍ ആറാം ക്ലാസ്സിലേക്കുളള പ്രവേശനത്തിനും അപേക്ഷിക്കാം.

ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന 10 വയസ്സ് കഴിയാത്തവരും കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കവിയാത്തതുമായ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന കുളത്തുപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും ഇപ്പോള്‍ 5-ാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പൂക്കോട്, പൈനാവ്, അട്ടപ്പാടി ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കും അപേക്ഷിക്കാം. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്ക് വാര്‍ഷിക വരുമാന പരിധി ബാധകമല്ല.

അപേക്ഷാഫോമുകള്‍ പുനലൂര്‍ ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. അവസാന തീയതി: ഫെബ്രുവരി 20. www.stmrs.in മുഖേനയും അയക്കാം. അയച്ച അപേക്ഷകളുടെ പ്രിന്റ് ഔട്ട് എടുത്ത് പുനലൂര്‍ ജില്ലാ ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കുളത്തൂപ്പുഴ/ആലപ്പുഴയിലോ ലഭ്യമാക്കണം. ഫോണ്‍. 0475-2222353 .

7)അഭിമുഖം

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ സ്‌നേഹദീപം ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ അധ്യാപികയുടെ താത്കാലിക ഒഴിവിലേക്ക് ജനുവരി 23 രാവിലെ 10 ന് അഭിമുഖം നടത്തും.

യോഗ്യത: ഡി. എഡ് സ്‌പെഷ്യല്‍ (ഓട്ടിസം സ്പെക്ട്രം ഡിസ്ഓര്‍ഡര്‍), ഡി. എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (സെറിബ്രല്‍ പാള്‍സി) , ഡി. എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (കേള്‍വി വൈകല്യം),ഡി. എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (കാഴ്ചാ വൈകല്യം), ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ് ഹുഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍(ഡിഇസിഎസ്ഇ)(ബുദ്ധിവൈകല്യം), ഡിപ്ലോമ ഇന്‍ കമ്മ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷന്‍, ഡിപ്ലോമ ഇന്‍ വൊക്കേഷന്‍ റീഹാബിലിറ്റേഷന്‍.

അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജനുവരി 22 ന് ഉച്ചയ്ക്ക് ഒന്നിനകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2512267, 9496041815.

9)ജേണലിസം കോഴ്‌സ്

കെല്‍ട്രോണിന്റെ കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സിലേക്ക് ജനുവരി 25 വരെ അപേക്ഷിക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോഎഡിറ്റിങ് തുടങ്ങിയവയില്‍ പരിശീലനം നല്‍കും.

പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കും. കോഴ്‌സ് വിജയികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും. .ഉയര്‍ന്ന പ്രായപരിധി 30 വയസ്. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളേജ് സെന്റ്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്‌റോഡ്, കോഴിക്കോട്. 673 002.

കെല്‍ട്രോണ്‍ നോളേജ്‌സെന്റ്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറിജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014. ഫോണ്‍ : 9544958182.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close