Kasaragod

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍ (ഐ.ഐ.എച്ച്.ടി) കാമ്പസില്‍ മൂന്ന് മാസ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിംഗ്, ക്രിയേറ്റിവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് മേക്കിംഗ് കോഴ്‌സ് എന്നിവ ആരംഭിക്കുന്നു. എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷഫോറം www.iihtkanur.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ മാര്‍ച്ച് 25നകം ഓഫീസില്‍ ലഭിക്കണം. വിലാസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7. ഫോണ്‍ 0497 2835390.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close