Malappuram

അറിയിപ്പുകൾ

ഐ.ടി.ഐ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

2017-2019 കാലയളവിൽ സെമസ്റ്റർ സ്‌കീമിൽ രണ്ട് വർഷ ട്രേഡുകളിൽ പ്രവേശനം ഐ.ടി.ഐ നേടിയ ട്രെയിനികൾക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനികൾക്ക് ഐ.ടി.ഐകൾ മുഖേന അപേക്ഷ നൽകാം. പരീക്ഷയ്ക്ക് യോഗ്യരായ ട്രെയിനികളുടെ ലിസ്റ്റ് ഐ.ടി.ഐകളിൽ ലഭ്യമാണ്. അരീക്കോട് ഗവ. ഐ.ടി.ഐയുമായി ബന്ധപ്പെടേണ്ട നമ്പർ: 0483 2850238.

————————-

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന: ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (PMMSY 2024-25) പദ്ധതിയുടെ ബൈവാൽവ് കൃഷി (കല്ലുമ്മക്കായ, കക്ക), പിന്നാമ്പുറങ്ങളിലെ അലങ്കാര മത്സ്യ പരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ പരിപാലന യൂണിറ്റ് (ശുദ്ധജലം), ഓരുജല കൂടുകൃഷി, ബയോഫ്‌ളോക്ക്, മത്സ്യവിപണനത്തിനുള്ള മോട്ടോർ സൈക്കിൾ വിത്ത് ഐസ്‌ബോക്‌സ്, മത്സ്യവിപണനത്തിനുള്ള ത്രീവീലർവിത്ത് ഐസ്‌ബോക്‌സ്, മിനി ഫീഡ് മിൽ എന്നീ ഘടക പദ്ധതികളിലേക്ക് കർഷകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 31ന് മുമ്പായി രേഖകൾ സഹിതം അതത് മത്സ്യഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലായത്തിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04942420035.

———–

തൊഴിൽ തർക്ക കേസുകൾ വിചാരണ ചെയ്യും

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസറും ജില്ലാ ജഡ്ജുമായ എ.ജി സതീഷ്‌കുമാർ ഫെബ്രുവരി 23ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽവെച്ച് തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും.

—————–

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു. ജനുവരി 31ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആശുപത്രിയില്‍ വെച്ചാണ് ക്യാമ്പ്. ഫോൺ: 0483 2734011.

—————-

ലേലം ചെയ്യും

കോടതിപ്പിഴ ഇനത്തില്‍ 9,93,450 രൂപ ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്കിലെ കുറുമ്പലങ്ങോട് വില്ലേജില്‍ അണ്‍സര്‍വേയില്‍ ഉള്‍പ്പെട്ട പ്ലോട്ട് 2 ലെ 0.0080 ഹെക്ടര്‍ ഭൂമി ഫെബ്രുവരി 23ന് ഉച്ചക്ക് രണ്ടുമണിക്കും പ്ലോട്ട് 1,3 എന്നിവയിലെ 0.0080, 0.0526 ഹെക്ടര്‍ ഭൂമി ഫെബ്രുവരി 27ന് രാവിലെ 11 മണിക്കും കുറുമ്പലങ്ങോട് വില്ലേജ് ഓഫീസില്‍വച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

————–

താല്‍പര്യ പത്രം ക്ഷണിച്ചു

മലപ്പുറം ജില്ലാ നിര്‍മിതി കേന്ദ്രത്തിന് സര്‍വീസ് റൂള്‍ തയാറാക്കുന്നതിന് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്/ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്/ സെക്രട്ടറിയേറ്റ് എന്നിവയിലേതെങ്കിലും ഡിപ്പാര്‍ട്ടുമെന്റുകളില്‍നിന്നും വിരമിച്ച ആളുകളില്‍നിന്നും താല്‍പര്യം പത്രം ക്ഷണിച്ചു. വിശദവിവരങ്ങള്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെയും എൻ.ഐ.സിയുടെയും വെബ്‍സൈറ്റുകളില്‍ (www.nirmithikendramlp.com, www.malappuram.nic.in) ലഭിക്കും. ഫോണ്‍: 0483 27355947, 8594014730

———————-

പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ അവസരം

നഗരസഭാ തലത്തില്‍ പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (ഗ്രൂപ്പ് സംരംഭം) ആരംഭിക്കുന്നതിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് അവസരം. ബിടെക്, സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ള കുടുംബശ്രീ അയല്‍ക്കൂട്ട കുടുംബാംഗങ്ങള്‍/ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സെന്റര്‍ ആരംഭിക്കുക. അപേക്ഷകള്‍ അതാത് നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസില്‍ വെള്ളപേപ്പറില്‍ എഴുതി, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 27ന് വൈകുന്നേരം അഞ്ചുമണിക്കകം നല്‍കണം.

—————-

പരിശീലനം നല്‍കുന്നു

പരിചരണ രംഗത്തും സേവന രംഗത്തും സംരംഭങ്ങള്‍ തുടങ്ങുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്‌സിലറി അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്നു. ഹോം കെയര്‍, ഹൗസ് കീപ്പിങ്ങ്, പ്രസവ ശുശ്രൂഷ, പാലിയേറ്റീവ് കെയര്‍, വയോജന പരിപാലനം, ഡേ കെയര്‍ എന്നിവയിലാണ് പരിശീലനം. പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് കെ.എല്‍ 10 ബി എന്ന ലേബര്‍ ബാങ്ക് സംവിധാനത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനും സ്വയം തൊഴില്‍ കണ്ടെത്താനും സാധിക്കും. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ വാര്‍ഡ്, അയല്‍ക്കൂട്ടം വിവരങ്ങള്‍ സഹിതം അതാത് തദ്ദേശ സ്ഥാപനത്തിലെ കുടുംബശ്രീ സിഡിഎസില്‍ അപേക്ഷിക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close