Kannur

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

ആറളം ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുനരധിവാസ മേഖലയിലുള്ളവര്‍ക്കായി സംഘടിപ്പിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ആദിവാസി മേഖലയിലുള്ളവരുടെ ആരോഗ്യം ഉറപ്പാക്കാന്‍ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും ചികിത്സയും മറ്റ് സേവനങ്ങളും അവര്‍ക്ക് കൃത്യമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോണിറ്റര്‍ സംവിധാനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ആറളം വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഹാളില്‍ നടന്ന പരിപാടിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രദീപ് അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, സബ് കലക്ടര്‍ സന്ദീപ്കുമാര്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി പ്രസാദ്, ആറളം ആയുര്‍വേദ ആശുപത്രി ഡോക്ടര്‍ സി സി നീതു, ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് പി സി മല്ലിക തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close