Idukki

നിയമസഭാ പരിസ്ഥിതി സമിതി ഒക്ടോബര്‍ 4,5 തീയതികളില്‍ ജില്ലയില്‍

നിയമസഭാ പരിസ്ഥിതി സമിതി യോഗം ഒക്ടോബര്‍ 4 ന് രാവിലെ 10 ന് ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ഇടുക്കി ജില്ലയിലെ പരിസ്ഥിതി പരിസ്ഥിതി വിഷയങ്ങളില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും വിവരശേഖരണം നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിവേദനങ്ങളും സമിതി സ്വീകരിക്കും. തുടര്‍ന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ അനുബന്ധപ്രദേശങ്ങള്‍, പവര്‍‌സ്റ്റേഷന്‍ എന്നിവ
സന്ദര്‍ശിച്ച് അവിടുത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വിലയിരുത്തും.
ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന് പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളില്‍ സമിതിയുടെ പരിഗണനയിലുള്ള മൂന്നാര്‍ ഗ്യാപ് റോഡിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കലിനെതിരെയുള്ള പരാതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തും. ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും വിവരശേഖരണം നടത്തുന്നതും ജില്ലയിലെ ഇതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിവേദനങ്ങള്‍ സ്വീകരിക്കുന്നതുമാണ.് തുടര്‍ന്ന് മൂന്നാര്‍ ഗ്യാപ്പ് റോഡും മൂന്നാറിലെ വിവിധ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവ നേരിട്ടു കണ്ട് മനസ്സിലാക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close