Idukki

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-2025 അധ്യയന വര്‍ഷം 5-ാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ, പട്ടികജാതി വിഭാഗങ്ങളിലെ ആണ്‍കുട്ടികളായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിതശതമാനം സീറ്റുകളിലേക്ക് ജനറല്‍വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും (പി.വി.റ്റി.ജി വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിയില്ല) അപേക്ഷിക്കാം.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷകള്‍ www.stmrs.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അയ്ക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ എം.ആര്‍.എസ് മൂന്നാര്‍, മറയൂര്‍, മൂന്നാര്‍, അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-222399  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close