Idukki

കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്ക് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

കേരള നോളെജ് ഇക്കോണമി മിഷന്റെ ഇടുക്കി ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്ക് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ചെറുതോണി പൊലീസ് അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയെ നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല അഭിസംബോധന ചെയ്തു.
കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്ന് 37 കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പങ്കെടുത്തു. കമ്യൂണിറ്റി അംബാഡിസര്‍മാരാണ് ജില്ലയില്‍ നോളെജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. തൊഴിലന്വേഷകരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതും തൊഴിലന്വേഷകരുമായി ആശയവിനിമയം നടത്തുന്നതും ഇവരാണ്.
നോളെജ് മിഷന്റെ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, മിഷന്‍ വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍, ഡിഡബ്ല്യുഎംഎസ്, കരിയര്‍ സപ്പോര്‍ട്ട്, പ്ലേസ്‌മെന്റ്, നൈപുണ്യ പരിശീലനങ്ങള്‍ എന്നിവ പരിചയപ്പെടുത്തലും മീഡിയ, ഡോക്യുമെന്റേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും സംഘടിപ്പിച്ചു.
പരിപാടിയില്‍ നോളെജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ലിന്റു മരിയ സ്വാഗതം പറഞ്ഞു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആശ ബെന്നി, നോളെജ് ഇക്കോണമി മിഷന്‍ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍ അപ്പു ബി സി , റീജിയണല്‍ പ്രോഗ്രാം മാനേജര്‍ അനൂപ് പ്രകാശ് എ ബി, നീതു സത്യന്‍, പ്രോഗ്രാം മാനേജര്‍ അരുണ്‍ ജി പി, മീഡിയ കോ – ഓര്‍ഡിനേറ്റര്‍ ഇ പി ഷൈമി, എക്‌സിക്യൂട്ടീവ് സെക്രട്ടറി അഞ്ജു മേരി ജോസഫ്, പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് ആഷ്മി സ്റ്റാന്‍ലി എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close