Malappuram

സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാതായ്ക്കര ഗവ. ഐ.ടി.ഐയിൽ നിന്നും 2023ൽ നടന്ന ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുള്ള ഉപഹാര സമർപ്പണവും നടത്തി. താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്് യു ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉപഹാര സമർപ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുപ്പു പിലാക്കൽ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ഷിജില, വാർഡ് മെമ്പർ റഹ്‌മത്ത് ടീച്ചർ, ഇൻസ്ട്രക്ടർ ഒ.ടി സൈനുൽ ആബിദ് തുടങ്ങിയവർ സംസാരിച്ചു. ട്രെയിനിങ് സൂപ്രണ്ടും പ്രൻസിപ്പലുമായ കെ ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രെയിനിങ് ഇൻസ്ട്രക്ടർ ജോൺസൺ തോമസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close