Ernakulam

എം. മെഹബുബ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ പി എം ഇസ്മയില്‍ വൈസ് ചെയര്‍മാന്‍

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായി എം. മെഹബൂബിനെ വീണ്ടും തിരഞ്ഞെടുത്തു. എം. മെഹബൂബ് ചെയര്‍മാനായി 2019 ല്‍ അധികാരമേറ്റ നിലവിലുള്ള ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയത്. എറണാകുളത്ത് നിന്നുള്ള അഡ്വ. പി.എം. ഇസ്മയിലാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ വൈസ് ചെയര്‍മാന്‍.

വി. സന്തോഷ് (തിരുവനന്തപുരം), ജി. അജയകുമാര്‍ (പത്തനംതിട്ട), ജി. ത്യാഗരാജന്‍ (കൊല്ലം), എ. ഓമനക്കുട്ടന്‍ (ആലപ്പുഴ), സി.എ ശങ്കരന്‍കുട്ടി (തൃശ്ശൂര്‍), എ. അബൂബക്കര്‍ (പാലക്കാട്), ഗോകുല്‍ദാസ് കോട്ടയില്‍ (വയനാട്), കെ. പി പ്രമോദന്‍ (കണ്ണൂര്‍), വി.കെ രാജന്‍ (കാസര്‍ഗോഡ്) എന്നിവരാണ് വിവിധ ജില്ലകളില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.

2016 ല്‍ കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറായി ചുമതലയേറ്റുത്ത എം. മെഹബൂബ് രണ്ടാം തവണയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഭരണസാരഥ്യ മേറ്റെടുക്കുന്നത്. കേരളത്തിലെ പൊതുവിതരണ രംഗത്ത് കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന സാമൂഹ്യ പ്രതിബന്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എം. മെഹബൂബ് നല്‍കിയ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ 2022 – 23 ലെ മഹാത്മാഗാന്ധി എക്സലന്‍സി അവാര്‍ഡും, കോഴിക്കോട് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സംസ്ഥാനത്തെ മികച്ച സഹകാരിക്ക് നല്‍കുന്ന 2023 ലെ സഹകാരി പ്രതിഭാപുരസ്‌കാരവും എം മെഹബൂബിന് കഴിഞ്ഞ വര്‍ഷം ലഭിച്ചു.

ദീര്‍ഘകാലം കോഴിക്കോട് ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റായും പിന്നീട് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയര്‍മാനായും വിവിധ അപ്പക്സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ മികച്ച സഹകാരിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും, ഇന്ത്യയിലെ മികച്ച ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഉപഭോക്തൃമേഖലയിലെ അപ്പക്‌സ് സഹകരണ സ്ഥാപനമാണ് കണ്‍സ്യൂമര്‍ഫെഡ്. ജില്ലാ മൊത്തവ്യാപാര ഉപഭോക്തൃ സ്റ്റോറുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയിലേക്കെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close