Ernakulam

വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു: വായ്‌പ 400,000 വരെ

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 വ്യക്തിഗത വായ്‌പ 400,000 വരെ ഉദ്യോഗസ്ഥ ജാമ്യത്തിൽ മാത്രം, സ്വയം തൊഴിൽ 50,000 – 25,00,000 വരെ, സ്വയംതൊഴിലിനുള്ള വാഹന വായ്പ 10,00,000 വരെ, പെൺകുട്ടികളുടെ വിവാഹം 350,000 വരെ തുടങ്ങിയ വായ്‌പാ പദ്ധതികളിലേയ്ക്ക് ജാമ്യ വ്യവസ്ഥയിലും അംഗീകൃത കുടുംബശ്രീ യൂണിറ്റുകൾക്ക് 5,00,000 വരെ ജാമ്യ രഹിത വ്യവസ്ഥയിലും എറണാകുളം ജില്ലയിലെ പട്ടികജാതി /പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ വൈറ്റിലയിൽ പ്രവർത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ 2302663 0484 – 9400068507

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close