THRISSUR

നവകേരള സദസ്സിന് ഐക്യദാര്‍ഢ്യവുമായി മഹിളാ കൂട്ടായ്മ ബൈക്ക് റാലി സംഘടിപ്പിക്കും

പുതുക്കാട് മണ്ഡലം നവ കേരള സദസ്സ് വിജയിപ്പിക്കുന്നതിനായി ഡിസംബര്‍ 3 ഞായറാഴ്ച രാവിലെ 9.30 ന് മഹിളാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിക്കും. തലോര്‍ ബാങ്കില്‍ നിന്നും പുതുക്കാട് ജംഗ്ഷനിലേക്കാണ് ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. വിവിധ പഞ്ചായത്തുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം വോളണ്ടിയേഴ്‌സ് റാലിയില്‍ പങ്കെടുക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു.

കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി രാജി രാജന്‍ സ്വാഗതവും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നന്ദിയും രേഖപ്പെടുത്തി. യോഗത്തില്‍ വിവിധ മഹിളാ സംഘടന നേതാക്കള്‍, ജനപ്രതിനിധികള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close