Alappuzha

‘നമുക്കു നടക്കാം നവ കേരളത്തിനൊപ്പം’  സന്ദേശമുയർത്തി പ്രഭാതം നടത്തം 

ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം  ‘നമുക്കു നടക്കാം നവ കേരളത്തിനൊപ്പം’ എന്ന സന്ദേശമുയര്‍ത്തി പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആലപ്പുഴ നടത്തം സംഘടിപ്പിച്ചു. ആലപ്പുഴ ബീച്ചിൽ ജില്ല കളക്ടര്‍ ജോണ്‍ വി സാമുവൽ ഫ്ലാഗ് ഓഫ് ചെയ്തു. ബീച്ചിൽ നിന്നും ആരംഭിച്ച് കോൺവെൻറ് സ്ക്വയർ, ശവക്കോട്ട പാലം, ബാപ്പു വൈദ്യർ ജംഗ്ഷൻ വഴി ആലപ്പുഴ ബീച്ചിൽ പ്രഭാത നടത്തം അവസാനിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, സംഘാടകസമിതി കൺവീനറായ ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി, കൗൺസിലർ ഹെലൻ ഫെർണാണ്ടസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി.ജെ. ജോസഫ്, സ്പോർട്സ് സബ് കമ്മിറ്റി കൺവീനർ പ്രദീപ് കുമാർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ പ്രേംജിത്ത് ലാൽ, ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ കുര്യൻ ജെയിംസ്, വി.ബി. അശോകൻ, വിദ്യാർഥികൾ തുടങ്ങിയവർ പ്രഭാത നടത്തത്തിൽ പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close