Kollam

കൊല്ലം ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകൾ

1)തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സ്


എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു (കൊമേഴ്‌സ്)/ബി കോം/എച്ച് ഡി സി/ജെ. ഡി സി യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യുട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യുസിംഗ് ടാലി, എസ് എസ് എല്‍ സി പാസായവര്‍ക്കായി നാലു മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) എന്നീ കോഴ്‌സുകളിലേക്ക് www.lbscentre.kerala.gov.in ല്‍ അപേക്ഷിക്കാം. എസ്സ് സി/എസ്സ് റ്റി/ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. വിവരങ്ങള്‍ക്ക് അടൂര്‍ എല്‍ ബി എസ്് സബ്‌സെന്റര്‍ ഫോണ്‍ : 9947123177

2)അഡ്വവെര്‍ടൈസിങ് ഡിസൈന്‍ വിഷയത്തില്‍ പരിശീലനം നല്‍കും.

പ്രായപരിധി 21-35. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിന്നും തിരഞ്ഞടുക്കപ്പെടുന്ന മൂന്ന് പേര്‍ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള) മൂന്ന് മാസത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സ് നല്‍കും. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആറുമാസം സാഫിന്റെ ചെറുകിട സംരംഭകയൂണിറ്റുകളുടെ മാര്‍ക്കെറ്റിങ് ആന്‍ഡ് സെയില്‍സില്‍ സൗജന്യ പ്രായോഗികപരിശീലനവും ആവശ്യമായ സാങ്കേതികസൗകര്യങ്ങളും (ടാബ് ലെറ്റ്) നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. കമ്പ്യൂട്ടര്‍പരിജ്ഞാനം അഭിലഷണീയം. മുന്‍വര്‍ഷങ്ങളില്‍ സാഫ് മുഖേന നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ട.
അപേക്ഷാ ഫോം സാഫ് ശക്തികുളങ്ങര ഓഫീസിലും മത്സ്യഭവന്‍ ഓഫീസുകളിലും ലഭിക്കും. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ 9809417275, 8547783211.

3)പ്രവേശനതീയതി നീട്ടി


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോള്‍കേരളയില്‍ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശനതീയതി ഡിസംബര്‍ 18 വരെ നീട്ടി. യോഗ്യത എസ്.എസ്.എല്‍.സി / തത്തുല്യം. പ്രായപരിധി : 18-45. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗം ലഭിക്കണം. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും www.scolekerala.org ഫോണ്‍ 9447890529, 0474 2798982.

4)അപേക്ഷ ക്ഷണിച്ചു


സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളജ് ഡവലപ്‌മെന്റ് സെന്ററില്‍ ( എസ് കെ ഡി സി) ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം. യോഗ്യത: എസ് എസ് എല്‍ സി/ പ്ലസ്ടു. ഫോണ്‍ 9496244701, 9048110031.

5)യു ജി സി നെറ്റ് പരിശീലനം


അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു ജി സി നെറ്റ് പരിശീലനക്ലാസ് നടത്തും. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, കൊമേഴ്‌സ്, ഇലക്‌ട്രോണിക്‌സ്, മാനേജ്‌മെന്റ് എന്നിവയുടെ പേപര്‍ 2 പി ജി കഴിഞ്ഞവര്‍ക്കും ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍- 8547005029, 9495069307, 04923241766.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close