Alappuzha

കേരളത്തിലെ മൂന്നര കോടി ജനങ്ങളാണ്  സർക്കാരിന്റെ യജമാനർ – മന്ത്രി കെ. രാജൻ

ആലപ്പുഴ : ജനങ്ങൾ തിരഞ്ഞെടുത്ത മന്ത്രിസഭ ജനാധിപത്യത്തിന്റെ യജമാനന്മാരല്ല. കേരളത്തിലെ മൂന്നര കോടി ജനങ്ങളാണ് സർക്കാരിന്റെ യജമാനർ എന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. അമ്പലപ്പുഴ മണ്ഡലം നവ കേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 57603.44 കോടി രൂപ പെൻഷനായി വിതരണം ചെയ്തു. 2016ൽ അധികാരത്തിൽ വന്നതിന് ശേഷം സാമൂഹിക പെൻഷൻ 600 രൂപയിൽ നിന്ന് ഉയർത്തി 1600 രൂപയാക്കി ഉയർത്തി. സ്ത്രീപുരുഷ ഭേദമില്ലാതെ 64 ലക്ഷം പേർക്ക് 1600 രൂപ ക്ഷേമപെക്ഷൻ നൽകുന്ന ഏക സംസ്ഥാനമായി കേരളം. പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭയെ വേട്ടയാടാൻ ശ്രമിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും പരാജയപെട്ടു മടങ്ങാൻ കാരണം കേരള സർക്കാരിന്റെ കൈകൾ ശുദ്ധമായതു കൊണ്ടാണ്.2018 ൽ പ്രളയത്തിൽ തകർന്ന കേരളത്തെ ഇച്ഛാശക്തിയോടെ പിണറായി സർക്കാർ പുനർനിർമ്മിച്ചു. മുപ്പതിനായിരം കോടി രൂപ നഷ്ടമുണ്ടായ കേരളത്തിലെ മൂന്നര കോടി ജനങ്ങളെ ഭിക്ഷ യാചിക്കാൻ വിടാതെ സംരക്ഷിച്ച സർക്കാരാണിത്. പല രീതികളിൽ കേന്ദ്രവും പ്രതിപക്ഷവും കേരളത്തെ തകർക്കാൻ ശ്രമിച്ചുവെങ്കിലും പൂർണമായി പരാജയപെട്ടു എന്നതിന് തെളിവാണ് നവകേരള സദസ്സിലെ ജനപങ്കാളിത്തം. കോവിഡ് വ്യാപനം വന്നപ്പോൾ കേരളത്തിലെ ആരോഗ്യമേഖല നടത്തിയ പ്രവർത്തനങ്ങൾ വളരെ വലുതാണ്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കാലത്തോളം കേരളത്തിൽ എന്ത് ദുരന്തം വന്നാലും ഒരു മനുഷ്യനും പട്ടിണി കിടക്കേണ്ടി വരില്ല എന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close