Kerala

വിദ്യാപോഷിണി സ്റ്റുഡന്റ് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

        സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ 2023-24 സാമ്പത്തിക ‘വർഷത്തെ പരിസ്ഥിതി ഗവേഷണവും വികസനവും’ എന്ന ശീർഷകത്തിൽ ഉൾപ്പെടുന്ന വിദ്യാപോഷിണി ഫെല്ലോഷിപ്പിനായി ബിരുദാനന്തരബിരുദം അവസാന വർഷ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകളും അനുബന്ധ രേഖകളും (soft and hard copy)  ഡിസംബർ 15നു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471 2326264, ഇ-മെയിൽ: environmentdirectorate@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close