EDUCATIONKerala

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ 2023-24 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹതയുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഗ്രാജുവേഷന്‍, പ്രൊഫഷണല്‍ ഡിഗ്രി എന്നീ തലങ്ങളിലാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷകര്‍ 2022-23 അക്കാദമിക് വര്‍ഷത്തില്‍ മേല്‍ പരാമര്‍ശിച്ചിട്ടുള്ള തലങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചതും 2023-24 വര്‍ഷം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരും ആയിരിക്കണം. പദ്ധതിയുടെ വിശദവിവരങ്ങളും അപേക്ഷയും കേരള ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ വെസ്സൈറ്റായ www.kdfwf.org ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. ക്ഷീരവികസന യൂണിറ്റ് തലത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2023 ഡിസംബര്‍ 30.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close