THRISSUR

ടെക്‌നിക്കല്‍ ഓഫീസര്‍; അഭിമുഖം 16ന്

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള എന്‍ വി എച്ച് എസ് പി യിലേക്ക് ടെക്‌നിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- എം എസ് സി മൈക്രോബയോളജി/ മെഡിക്കല്‍ മൈക്രോബയോളജി, ക്ലിനിക്കല്‍ ലബോറട്ടറി സര്‍വീസില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അംഗീകൃതസര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ മൈക്രോബയോളജിയില്‍ പിഎച്ച്ഡിയും മൂന്നുമാസത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. വേതനം-50000 രൂപ. താല്പര്യമുള്ളവര്‍ ജനുവരി 16ന് രാവിലെ 10ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2200310.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close