CSCKerala

പിഎം വിശ്വകർമ്മ പദ്ധതിയിൽ ചേരാം. ആനുകൂല്യങ്ങൾ സ്വന്തമാക്കാം.

പദ്ധതി പ്രകാരം ആർട്ടിസാൻ വിഭാഗത്തിൽ സ്വയം കൈത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന 18 ട്രേഡ്കൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാണ്.

ലോഹപ്പണിക്കാർ,മരപ്പണിക്കാർ, സ്വർണ്ണപ്പണിക്കാർ, ശിൽപികൾ,മേസ്തിരിമാർ,തയ്യൽക്കാർ, ചെരിപ്പ് ഉണ്ടാക്കുന്നവർ/ നന്നാക്കുന്നവർ, വള്ളമുണ്ടാക്കുന്നവർ, അലക്കുതൊഴിലാളികൾ, ബാർബർ, കളിമൺപാത്രങ്ങളുണ്ടാക്കുന്നവർ, കളിപ്പാട്ട നിർമാതാക്കൾ, മാല കോർക്കുന്നവർ,കുട്ട/ചവിട്ടി/ചൂൽ/കയർ ഉണ്ടാക്കുന്നവർ തുടങ്ങി 18 ട്രേഡുകളിലുള്ള പരമ്പരാഗത കൈത്തൊഴിലിൽ ഏർപ്പെടുന്നവർക്ക് സബ്സിഡിയോടെയുള്ള പലിശനിരക്കിൽ മൂന്നുലക്ഷം രൂപവരെ ഈടില്ലാതെ വായ്പ, പി.എം. വിശ്വകർമ്മ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, അടിസ്ഥാനപരവും നൂതനവുമായ പരിശീലനം,പതിനയ്യായിരം രൂപയുടെ ടൂൾ കിറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് സാദ്ധ്യതയുണ്ട്.

ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പി.എം. വിശ്വകർമ പോർട്ടൽ ഉപയോഗിച്ച് പൊതുസേവനകേന്ദ്രങ്ങൾ (കോമൺ സർവീസ് സെന്റർ )വഴിയോ സ്വയമേവയോ പരമ്പരാഗത കൈത്തൊഴിലാളികൾക്ക് സൗജന്യമായി രജിസ്റ്റർചെയ്യാം. അടുത്തുള്ള CSC കേന്ദ്രവുമായി ബന്ധപ്പെട്ടാൽ വിവരങ്ങൾ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close