JOB NEWSWayanad

ലാബ് ടെക്‌നീഷ്യന്‍, യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം            

ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ നടപ്പാക്കുന്ന സിക്കിള്‍ സെല്‍ അനീമിയ പദ്ധതിയിലെ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും, ജില്ലാ പഞ്ചായത്ത് ജില്ലാ ആയുര്‍വേദ ആശുപത്രി കേന്ദ്രീകരിച്ച് നടത്തുന്ന സമഗ്ര പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിൽ യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും  ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത ബിഎസ്.സി എം.എല്‍.റ്റി അല്ലെങ്കില്‍ ഡി.എം.എല്‍.റ്റി. യോഗ ഇന്‍സ്ട്രക്ടര്‍ യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ യോഗ കോഴ്‌സ്. പ്രായപരിധി 18 നും 50 നും മദ്ധ്യേ. ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച ഡിസംബര്‍ 26 ന് രാവിലെ 10.30 നും, യോഗ ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച രാവിലെ 11.30 നും കല്‍പ്പറ്റ എസ്.പി ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബിൽഡിംഗ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203906.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close