JOB NEWSKerala

ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 35,000 രൂപയാണ് വേതനം. ഫിനാൻസ് മാനേജ്മെന്റ്, കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 01.01.2024ൽ 58 വയസിൽ താഴെയായിരിക്കണം. കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയം വേണം. നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിന്റെ നാലാംനിലയിൽ 14നാണ് ഇന്റർവ്യൂ. രാവിലെ 9.30നും 10നും ഇടയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കും. 11.30ന് അഭിമുഖം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close