Ernakulam

സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ എറണാകുളം മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ 2024 ജനുവരി 1 മുതൽ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കൾ മുതൽ ശനി വരെയുള്ള റെഗുലർ ബാച്ചും രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറുമാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2023 ഡിസംബർ 20 വൈകീട്ട് 5 വരെ.

ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ.സി യോഗ്യത ഉള്ളവരും ആയിരിക്കണം. വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം.

അപേക്ഷാ ഫോം മട്ടാഞ്ചേരി ബസാർ റോഡിൽ യെത്തീംഖാന ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെൻ്റർ ഫോർ മൈനോറിറ്റി യൂത്ത് ഓഫീസിൽ ലഭിക്കും. ഫോൺ : 7356637887, 8281970272, 7594845696.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close