Kottayam

പി.എം. വിശ്വകർമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: തൃശൂർ എം.എസ്.എം.ഇ. ഡെവലപ്‌മെന്റ്-ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എം. വിശ്വകർമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോട്ടയം കെ.പി.എസ്. മേനോൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിച്ചു.
എം.എസ്.എം.ഇ. ഡി.എഫ്.ഒയും  ജോയിന്റ് ഡയറക്ടറുമായ ജി.എസ്. പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, സി.എസ്.സി. കേരള കോട്ടയം ജില്ലാ മാനേജർ ജിതിൻ ജെ. നായർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ ഇ.എം. അലക്‌സ്, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഗൗതം പി. സത്യപാൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. എം.എസ്.എം.ഇ. ഡി.എഫ്.ഒയും തൃശ്ശൂർ അസിസ്റ്റന്റ് ഡയറക്ടറും  ജില്ലാ കോർഡിനേറ്ററുമായ പി.ബി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. സി.എസ്.സി. പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ/ നഗരതല പ്രതിനിധികൾ, എന്റർപ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകൾ, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ, എഫ്എൽസികൾ, മറ്റ് ഗുണഭോക്താക്കൾ തുടങ്ങി 500 പേർ പങ്കെടുത്തു. ഗുണഭോക്താക്കൾക്കായി പിഎം വിശ്വകർമ പോർട്ടലിൽ രജിസ്‌ട്രേഷൻ ഡ്രൈവും ക്രമീകരിച്ചു. 25 രജിസ്‌ട്രേഷൻ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close