Alappuzha

കല്ലുമല ആര്‍ഒബി: ടവറുകള്‍ മാറ്റി സ്ഥാപിക്കും: സോയില്‍ ടെസ്റ്റ് തുടങ്ങി

മാവേലിക്കര കല്ലുമല മേല്‍പ്പാലം പദ്ധതി പ്രദേശത്ത് കെഎസ്ഇബിയുടെ വൈദ്യുത പ്രസരണ ടവറുകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സോയില്‍ ടെസ്റ്റ് തുടങ്ങി. എം എസ് അരുണ്‍കുമാര്‍ എംഎല്‍എ, വൈദ്യുത പ്രസരണ ഇടപ്പോണ്‍ സബ്ഡിവിഷന്‍ അസി. എക്‌സി. എന്‍ജിനീയര്‍ ഡോ. ബിജു ജേക്കബ്, ഡി തുളസീദാസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 66 കെവി വൈദ്യുത പ്രസരണ ലൈനിലെ എട്ടുമീറ്റര്‍ ഉയരമുള്ള പത്ത് ടവറുകള്‍ മാറ്റി 35 മീറ്ററിലേറെ ഉയരമുള്ള മൂന്നു ടവറുകളാണ് സ്ഥാപിക്കുന്നത്. ആര്‍ബിഡിസികെ, പ്രവര്‍ത്തനങ്ങള്‍ക്കായി 2.1 കോടി രൂപ പ്രസരണ വിഭാഗത്തിന് അടച്ചിട്ടുണ്ട്. എം എസ് അരുണ്‍ കുമാര്‍ എംഎല്‍എയുടെ ഇടപെടലില്‍ മാവേലിക്കരയുടെ സ്വപ്‌ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അന്തിമ വിജ്ഞാപനം നവംബര്‍ 22ന് പുറത്തിറങ്ങിയിരുന്നു. സംസ്്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി 38.22 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ചെറിയനാട്-മാവേലിക്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മാവേലിക്കര സ്‌റ്റേഷന് വടക്കു ഭാഗത്തുള്ള എല്‍സി നമ്പര്‍ 28 ലാണ് മേല്‍പ്പാലം വരുന്നത്. റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപം വെള്ളൂര്‍കുളം മുതല്‍ ഗേറ്റിന് കിഴക്ക് ബിഷപ്മൂര്‍ കോളേജ് ഹോസ്റ്റലിന് മുന്നില്‍ വരെ 500 മീറ്റര്‍ നീളത്തിലും 10.20 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ നിര്‍മാണം. 1.50 മീറ്റര്‍ വീതിയില്‍ ഒരു വശത്ത് നടപ്പാതയുമുണ്ടാകും.പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാണ് പാലത്തിന്റെ ഉയരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close