THRISSUR

ചാലക്കുടിയിൽ ദുരന്തനിവാരണ മോക്ഡ്രിൽ നടത്തി

ദുരന്ത നിവാരണ സംവിധാനങ്ങളും പ്രയോഗരീതികളും പരിചയപ്പെടുത്തി ചാലക്കുടിയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന പ്രവർത്തന രീതികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത്തിൻ്റെ ഭാഗമായാണ് ചാലക്കുടി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ മോക്ഡ്രിൽ നടത്തിയത്.

കെട്ടിടങ്ങൾ നിലംപൊത്തുമ്പോൾ ഉള്ളിൽ അകപ്പെട്ടവരെ എങ്ങനെ രക്ഷിക്കാമെന്നാണ്  സേനകൾ ചേർന്ന് മോക് ഡ്രില്ലിൽ അവതരിച്ചത്. യഥാർത്ഥ അപകട സാഹചര്യങ്ങളിലേത് പോലെ അപായ സന്ദേശം നൽകി പൊതുജനങ്ങളെ മാറ്റി തിരക്ക് ക്രമീകരിച്ചതിന് ശേഷമാണ് ചാലക്കുടി താലൂക്ക് കെട്ടിടത്തിൽ മോക്ഡ്രിൽ തുടങ്ങിയത്. എത് വിധത്തിലുള്ള അടിയന്തര ഘട്ടം എപ്പോൾ ഉണ്ടായാലും മുൻകരുതലോടെ സുരക്ഷ സജ്ജീകരണങ്ങളുമായി സേനകൾ പൂർണ്ണ സജ്ജമാണെന്ന അറിയിപ്പുകൂടിയായി മോക്ഡ്രിൽ. അടിയന്തര വൈദ്യസഹായം ഉറപ്പാക്കി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും ആംബുലൻസ് സർവ്വീസും തയ്യാറായി നിന്നു. 

ഏഴ് പേരെ “രക്ഷാപ്രവർത്തനം” നടത്തി വൈദ്യസഹായം കൊടുത്തു സുരക്ഷിതമാക്കി. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചെറിയ കുഞ്ഞിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന രീതിയും പരിചയപ്പെടുത്തി. എൻഡിആർഎഫ്, പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം, കേരള വാട്ടർ അതോറിറ്റി, കെ എസ് ഇ ബി , ജില്ലാ ഭരണകൂടം, താലൂക്ക്, മുൻസിപ്പാലിറ്റി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവരാണ് മോക്ഡ്രില്ലിന് നേതൃത്വം നൽകിയത്. 

ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ എം സി റെജിൽ, തഹസീൽദാർ രാജു ഇ എൻ, ഡെപ്യൂട്ടി കളക്ടർ ആർ പാർവതി ദേവി, എൻഡിആർഎസ് കമാൻഡർ സഞ്ജീവ് ബിസ്വാൾ, ഹസാർഡ് അന്നലിസ്റ്റ് സുസ്മി, എൽ എ തഹസിൽദാർ ആൻ്റോ ജേക്കബ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ സന്നിഹിതിരായി. ദേശീയ ദുരന്തനിവാരണ അതോറിറ്റി ജില്ലാ ഭരണകൂടത്തിന് ഉപഹാരവും നൽകി.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.സി. റജിൽ “രക്ഷാപ്രവർത്തനത്തിൽ ” പങ്കെടുത്ത സേനാ അംഗങ്ങളെ അനുമോദിക്കുകയും യഥാർത്ഥത്തിൽ ഇങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെയെന്നും പ്രത്യശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close