JOB NEWSKerala

പോലീസില്‍ കൗണ്‍സലര്‍ നിയമനം; 42 പേര്‍ക്ക് അവസരം

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാ സെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ജനുവരി മുതല്‍ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ല്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിംഗ്, സൈക്കോതെറാപ്പി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 20 നും 50 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22 ന് മുന്‍പ് അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: spwomen.pol@kerala.gov.in ഫോണ്‍: 0471 2338100.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close