Kerala

സമാധാനത്തിന്റെ പച്ചതുരുത്തായി  കേരളം മാറുകയാണ്: റോഷി അഗസ്റ്റിൻ

കോട്ടയം: രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞയെടുത്ത ഒരു സർക്കാരാണ് കേരളത്തിലുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചങ്ങനാശേരി മണ്ഡലത്തിൽ ചങ്ങനാശേരി എസ്.ബി. കോളജ് മൈതാനത്ത് നടന്ന നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യം വർഗീയതയുടെ എരുതീയിലേക്ക് വലിച്ചെറിയപ്പെടുന്ന ഈ അവസ്ഥയിലും സമാധാനത്തിന്റെ പച്ചതുരുത്തായി കേരളം മാറുകയാണ്.
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ നിന്നുളള വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് വെറും സ്വപ്നങ്ങൾ മാത്രമായി. കോവിഡിനെ പോലും പിടിച്ചു കെട്ടാൻ കെൽപ്പുള്ള ഒരു ആരോഗ്യ മേഖലയാണ് കേരളത്തിലുള്ളത്. സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഈ നാട്ടിലാകെ നടപ്പിലാക്കി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close