THRISSUR

സൗജന്യ നൈപുണ്യ പരിശീലന പരിപാടി; എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര സാങ്കേതിക വകുപ്പിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കേരള വനഗവേഷണ സ്ഥാപനത്തില്‍ അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ ട്രെയിനിങ് പ്രോഗ്രാം ഇന്‍ ക്രൊമാറ്റോഗ്രഫിക് ടെക്‌നിക്‌സ് എന്ന സൗജന്യ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി കെമിസ്ട്രി അല്ലെങ്കില്‍ ജീവശാസ്ത്രത്തിന്റെ ഏതെങ്കിലും ശാഖയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള എസ്.സി/ എസ്.ടി വിഭാഗകാര്‍ക്ക് അപേക്ഷിക്കാം.

താത്പര്യള്ള വിദ്യാര്‍ത്ഥികള്‍/ ഉദ്യോഗാര്‍ത്ഥികള്‍ ആമുഖ കത്ത്, വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന രേഖകള്‍, മുന്‍കാല പ്രവര്‍ത്തി പരിചയമുള്ളതിന്റെ രേഖകള്‍ (ഉണ്ടെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സയന്റിഫിക് ഇന്‍ ചാര്‍ജ്, സെന്റര്‍ ഫോര്‍ അനലറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ കേരള (സിഎഐ – കെ), കെ.എസ്.സി.എസ്.ടി.ഇ – കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പീച്ചി, തൃശ്ശൂര്‍, പിന്‍കോഡ് – 680 653, കേരള എന്ന വിലാസത്തില്‍ അയക്കണം. അവസാന തിയതി ജനുവരി 25. പ്രായപരിധി 45 വയസ്സ് കവിയരുത്. അപേക്ഷയുടെ മേല്‍പറഞ്ഞ വിശദാംശങ്ങളെല്ലാം caik@kfri.res.in എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കണം. കവറിന്റെ പുറത്ത് ‘ആപ്ലിക്കേഷന്‍ ഫോര്‍ ട്രെയിനിങ് പ്രോഗ്രാം ഇന്‍ ക്രൊമാറ്റോഗ്രാഫിക് ടെക്‌നിക്‌സ്’ എന്നെഴുതണം.

ബിരുദാനന്തര ബിരുദ മാര്‍ക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്കാണ് ട്രെയിനിങ് നല്‍കുന്നത്. പഠന സാമഗ്രികള്‍, കോഴ്‌സ് ഫീ, കൂടാതെ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. കോഴ്‌സ് കാലാവധി ഫെബ്രുവരി 5 മുതല്‍ 23 വരെ (15 ദിവസം). കൂടുതല്‍ വിവരങ്ങള്‍ക്ക് www.caik.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close