EDUCATIONSCHOLARSHIP

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

2023-24 വര്‍ഷത്തെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2023 -24 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ 5, 8 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളാകണം. അപേക്ഷകര്‍ 2022-23 അധ്യയന വര്‍ഷം 4, 7 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് ബി ഗ്രേഡോ അതിന് മുകളിലോ ലഭിച്ചിരിക്കണം. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അസല്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, 4, 7 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ്, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കോപ്പി, പാസ്ബുക്ക് കോപ്പി എന്നിവ സഹിതം നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക് / മുന്‍സിപ്പാലിറ്റി കോര്‍പറേഷന്‍ ഓഫീസുമായി ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close