Ernakulam

നവകേരള സദസ്: വൈപ്പിൻ മണ്ഡലത്തിൽ കുടുംബശ്രീ അംഗങ്ങളുടെ യോഗങ്ങൾ ആരംഭിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും വൈപ്പിൻ മണ്ഡലത്തിലെത്തുന്ന നവകേരള സദസ്സിന് മുന്നോടിയായി പഞ്ചായത്ത് തലത്തിൽ കുടുംബശ്രീ അംഗങ്ങളുടെ യോഗങ്ങൾ ആരംഭിച്ചു. ഞാറക്കൽ, കുഴുപ്പിള്ളി, എളംകുന്നപ്പുഴ  പഞ്ചായത്തുകളിൽ യോഗങ്ങൾ ചേർന്നു.

കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഞാറക്കൽ പഞ്ചായത്തിലെ യോഗത്തിൽ 150 കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. നവകേരള സദസിൽ പഞ്ചായത്ത് തലത്തിൽ നിന്നും 2000 അംഗങ്ങൾ പങ്കെടുക്കും.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് നിബിന്റെ അധ്യക്ഷതയിൽ ചേർന്ന കുഴുപ്പിള്ളി പഞ്ചായത്തിലെ യോഗത്തിൽ 120 കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. നവകേരള സദസ്സിൽ പഞ്ചായത്ത് തലത്തിൽ നിന്നും 1000 അംഗങ്ങൾ പങ്കെടുക്കും.

എളംകുന്നപ്പുഴയിൽ നടന്ന കുടുംബശ്രീ യോഗത്തിൽ 100 പ്രവർത്തകർ പങ്കെടുത്തു. 1500 കുടുംബശ്രീ അംഗങ്ങൾ നവകേരള സദസിൽ പങ്കാളികളാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close