Alappuzha

ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് നാല് കോടി

ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ ആലപ്പുഴ റെവന്യൂ ഡിവിഷന്‍ ഓഫീസ് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നാല് കോടി, മണ്ണഞ്ചേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍, മൂന്ന് കോടി ആലപ്പുഴ വിജയ പാര്‍ക്ക് നവീകരണം രണ്ട് കോടി, ക്ലീന്‍ ആലപ്പുഴ സമ്പൂര്‍ണ്ണ മാലിന്യനിര്‍മാര്‍ജന പദ്ധതി ഒരു കോടി, ആലപ്പുഴ ഫിഷറീസ് ഓഫീസ് ഒരു കോടി എന്നിങ്ങനെ അനുവദിച്ചതായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അറിയിച്ചു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് ടൂറിസം ഫെലിസിറ്റീഷന്‍ സെന്റര്‍, ആര്യാട് നോര്‍ത്ത് യു.പി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എസ്.എല്‍. പുരം സദാനന്ദന്‍ സ്മാരക നാടക തിയേറ്റര്‍ സമുച്ചയം, ആലപ്പുഴ മണ്ഡലം മിനി സിവില്‍ സ്റ്റേഷന്‍ വിപണന കേന്ദ്രം, മണ്ഡലത്തിലെ അങ്കണവാടികള്‍ സ്മാര്‍ട്ട് ആക്കുന്നതിന,് ഫിഷ് ലാന്‍ഡിങ് സെന്റര്‍, ശാസ്ത്രീയ ഫിഷ് ലാന്‍ഡിങ് സെന്ററും പുളിമുട്ടും വിവിധ സ്‌കൂളുകള്‍ക്ക് കളിസ്ഥലം, കാര്‍ഷിക ഇന്‍കുബേഷന്‍ കേന്ദ്രം, സര്‍വോദയപുരം അന്താരാഷ്ട്ര സ്റ്റേഡിയം, ഹാപ്പിനസ് പാര്‍ക്കുകള്‍, വിവിധ പഞ്ചായത്തുകളിലെ പൊതുകുളങ്ങളുടെ നവീകരണം, സര്‍വോദയപുരം ഗവണ്‍മെന്റ് ഐ.ടി.ഐ., ആലപ്പുഴ കനാല്‍ സൗന്ദര്യവല്‍ക്കരണം, കനോയിങ് കയാക്കിങ് പരിശീലന കേന്ദ്രം, ഗവണ്‍മെന്റ് സിദ്ധവൈദ്യ ഡിസ്‌പെന്‍സറി, മണ്ണഞ്ചേരി ആയുര്‍വേദ ആശുപത്രി, മാരാരിക്കുളം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയ്ക്ക് കെട്ടിടം നിര്‍മ്മാണം, ആലപ്പുഴ മണ്ഡലത്തിലെ തീരപ്രദേശത്തെ തിയശ്ശേരി പൊഴി, കാരിപൊഴി, ഓമനപൊഴി, അറക്കല്‍പൊഴി ചെറിയപൊഴി എന്നിവയുടെ പുനരുദ്ധാരണം തുടങ്ങിയവ ബജറ്റില്‍ പരാമര്‍സം നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close