THRISSUR

നടപ്പാക്കിയ വിവിധ വികസന ക്ഷേമ പ്രവർത്തങ്ങൾ ജനങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്ന തുറന്ന പുസ്തകമാണ് സർക്കാർ: ജി.ആർ. അനിൽ

നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തങ്ങൾ ജനങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്ന തുറന്ന പുസ്തകമാണ് സർക്കാർ എന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത്‌ കൊണ്ട് നാടിന്റെ സമഗ്ര പുരോഗതിയെ ലക്ഷ്യമാക്കി കൊണ്ട് ഓരോ പ്രദേശത്തിന്റെയും മാറ്റത്തിനു സഹായമാകുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. കേരള ജനതയെ ഒന്നാകെ ഒരുപോലെ കാണുന്ന സർക്കാരാണ് ഇന്നുള്ളത്. 
എല്ലാവർക്കും ഭവനം, ഭൂമി, പട്ടയം, വൈദ്യുതി, ചികിത്സ, ശുദ്ധ ജലം, മികച്ച വിദ്യാഭ്യാസം, എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയിൽ എത്തിക്കുന്നതിലൂടെയാണ് നവകേരളം സൃഷ്ടിക്കുന്നത്. 

എല്ലാം മേഖലയിലും സമഗ്രമായ മാറ്റം കൈവരിക്കാൻ സർക്കാരിന് സാധിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലെ പ്രശ്നങ്ങൾ നേരിട്ട് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായി സംസാരിക്കാൻ അവസരം നൽകുമ്പോൾ അതിലൂടെ പിറക്കുന്നത്  നവകേരള സൃഷ്ടിയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി വന സദസ്സും, തീര സദസ്സും, അദാലത്തുകളും നടത്തിയിരുന്നത് സർക്കാരിന്റെ വലിയ നേട്ടമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തിയാക്കുക മാത്രമല്ല, അവ പ്രോഗ്രസ്സ് കാർഡ് രൂപത്തിൽ ജനസമക്ഷം അവതരിപ്പിച്ച സർക്കാർ കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close