Uncategorized

നവകേരള സദസ് : ഇടുക്കി തിമിര്‍ത്തു, അടിപതറാതെ അടിമാലി

മന്ത്രിസഭയൊന്നാകെ  ജനങ്ങള്‍ക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുകയും ചെയ്യുന്ന ഇടുക്കിനവകേരള സദസിലേക്ക് ജനങ്ങളുടെ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്.
ജില്ലയിലെ പര്യടനത്തിന് രണ്ടാം ദിനത്തിലെ മൂന്നാം മണ്ഡലമായ ദേവികുളത്തെ സദസിനു അടിമാലി വിശ്വദീപ്തി സ്‌കൂളാണ് വേദിയായത്. ജനഹിതം അറിയാന്‍ ജനങ്ങളിലേക്ക് ഇറങ്ങി വരുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേല്‍ക്കാനും നിവേദനങ്ങള്‍ നല്‍കാനുമായി വേദിയിലേക്കുള്ള വഴികളിലെല്ലാം വന്‍ ജനവലിയായിരുന്നു.
നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമാണ് നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കാത്ത രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും നിവേദനം സമര്‍പ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ഉള്‍പ്പെടെ 20 കൗണ്ടറുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമായിരുന്നു. മികച്ച രീതിയിലുള്ള സംഘടക സമിതിയുടെ പ്രവര്‍ത്തനങ്ങളായിരുന്നു മണ്ഡലത്തിലെ സദസിന്റെ വിജയവും. സദസിന്റെ ഭാഗമായി അതുല്‍ നറുകരയുടെയുള്‍പ്പടെയുള്ള വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close