Uncategorized

തേക്കാനം-ഏർത്താത്തയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ തേക്കാനം ഏർത്താത്തയിൽ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു. കേരള റൂറൽ വാട്ടർ സപ്ലൈ ഏജൻസി മുഖേന ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ആറു കുടിവെള്ള പദ്ധതികളിൽ ആദ്യം പൂർത്തീകരിക്കുന്ന കുടിവെള്ള പദ്ധതിയാണിത്. 80 കുടുബങ്ങളാണ് ഗുണഭോക്താക്കൾ. കല്ലുതെക്കേതിൽ സുരേഷ് കുമാർ വരുകാലായിലിന്റെ ഭവന പരിസരത്ത് നടന്ന പരിപാടി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ എസ്. പിള്ള, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഡി. സേതുലക്ഷ്മി, ശ്രീകാന്ത് പി. തങ്കച്ചൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ നിഷാ രാജേഷ്, ജിബി വർഗീസ്, പഞ്ചായത്തംഗങ്ങൾ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത്ത്, കുടിവെള്ള പദ്ധതി പ്രസിഡന്റ് അജിത് കുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close