Uncategorized

സേവാസ് – സമഗ്രവികസന പ്രവർത്തന പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു

ആലപ്പുഴ: പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ അടുത്ത അഞ്ച് വർഷത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന സമഗ്രവികസന പ്രവർത്തന രൂപരേഖ ‘സേവാസ്’ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എസ്.എസ്.കെ. ജില്ല പ്രോജക്ട് കോർഡിനേറ്റർ ഡി.എം. രജനീഷിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. 

സാമ്പത്തിക – സാമൂഹിക സുസ്ഥിരതയിൽ പിന്നാക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനായി സംസ്ഥാനതലത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് സേവാസ്.  ജില്ലയിൽ അതിവേഗം പ്രവർത്തനങ്ങൾ മുന്നേറുകയാണ്.

പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ അടിസ്ഥാന വിവരശേഖരണ സർവേയിലൂടെ പഞ്ചായത്ത് അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങളും വിവിധ ജനവിഭാഗങ്ങളുടെ പ്രധാന ആവശ്യങ്ങളും കണ്ടെത്തുവാൻ സാധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തൊഴിൽ തുടങ്ങി വിവിധ  മേഖലകളിൽ നടപ്പിലാക്കുവാൻ സാധിക്കുന്ന 52 പ്രോജക്റ്റുകളാണ് എസ്.എസ്.കെ. തയ്യാറാക്കുന്നത് . 

യോഗത്തിൽ പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എം.വി. പ്രിയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ,
ജില്ല പഞ്ചായത്തംഗങ്ങളായ ആർ. റിയാസ്, പി. അഞ്ജു, എസ്.എസ്.കെ.  ജില്ല പ്രോഗ്രാം ഓഫീസർമാരായ ജി. ബാബുനാഥ്‌, എസ്. മനു, ഇമ്മാനുവൽ റ്റി. ആന്റണി, മേരി ദയ, ചെങ്ങന്നൂർ ബി.ആർ.സി. ട്രെയിനർമാരായ പ്രവീൺ വി. നായർ, എം. മനോജ് കുമാർ, പാണ്ടനാട് ക്ലസ്റ്റർ കോർഡിനേറ്റർ സ്മിത പിള്ള മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close