JOB NEWSNational News

തൊഴില്‍ മേളയ്ക്ക് കീഴില്‍ ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവര്‍ക്കുള്ള 51,000 നിയമന പത്രങ്ങള്‍ നാളെ (സെപ്റ്റംബര്‍ 26-ന്) പ്രധാനമന്ത്രി വിതരണം ചെയ്യും

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണ് തൊഴില്‍ മേള

പുതുതായി നിയമിതരായവര്‍ക്ക് കര്‍മ്മയോഗി പ്രാരംഭ് ഓണ്‍ലൈന്‍ മൊഡ്യൂളിലൂടെ സ്വയം പരിശീലിക്കാം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്തംബര്‍ 26 ന് രാവിലെ 10:30 ന് വിദൂര ദൃശ്യ സംവിധാനത്തിലൂടെ പുതുതായി നിയമിതരായ ഏകദേശം 51,000 പേര്‍ക്കുള്ള നിയമന പത്രങ്ങള്‍ വിതരണം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി പുതുതായി നിയമിതരായവരെ അഭിസംബോധന ചെയ്യും.

രാജ്യത്തുടനീളം 46 സ്ഥലങ്ങളില്‍ തൊഴില്‍ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റ് വകുപ്പുകളിലും നിയമനം നടക്കും.

തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ്ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമിതരാകും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിലേക്കുള്ള ചുവടുവെപ്പാണ് തൊഴില്‍ മേള. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിലെ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതായി നിയമിതരായവര്‍ക്ക് iGOT കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലനത്തിനുള്ള അവസരവും ലഭിക്കുന്നു. എവിടെ നിന്നും ഏത് ഉപകരണത്തിലും’ പഠനം നടത്തുന്നതിനായി 680-ലധികം ഇ-പഠന സംവിധാനങ്ങളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close