National News

ഏഷ്യൻ ഗെയിംസിൽ ലോംഗ് ജമ്പിൽ തൃശ്ശൂർ സ്വദേശി ആൻസി സോജൻ ഇടപ്പിള്ളിയുടെ വെള്ളി നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേടിയ ആൻസി സോജൻ ഇടപ്പിള്ളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ഏഷ്യൻ ഗെയിംസിൽ ലോംഗ് ജമ്പിൽ മറ്റൊരു വെള്ളി. ആൻസി സോജൻ ഇടപ്പിള്ളിയുടെ വിജയത്തിന് അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് എന്റെ ആശംസകൾ.”

ഏഷ്യൻ ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജമ്പിൽ ആൻസി സോജൻ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി. 6.63 മീറ്റർ ദൂരം ചാടിയാണ് ആൻസി വെള്ളി മെഡൽ സ്വന്തമാക്കിയത്. തൃശ്ശൂർ സ്വദേശിയാണ് ആൻസി സോജൻ.

ആദ്യശ്രമത്തിൽ തന്നെ ആറ് മീറ്റർ ദൂരം കണ്ടെത്തിയായിരുന്നു ആൻസിയുടെ മുന്നേറ്റം. ആദ്യം 6.13 മീറ്ററും പിന്നീട് അത് 6.49, 6.56 എന്നിങ്ങനെയായിരുന്നു. നാലം ശ്രമത്തിൽ 6.30 മീറ്റർ ദൂരം ചാടിയ താരം അവസാന ശ്രമത്തിൽ വെള്ളി മെഡൽ ദൂരമായ 6.63 മീറ്റർ കുറിച്ചത്.ഇതോടെ ഇന്ത്യക്ക് ലോങ് ജമ്പിൽ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയതാകട്ടെ മലയാളി താരങ്ങളും. ഞായറാഴ്ച നടന്ന പുരുഷവിഭാഗം ലോങ് ജമ്പിൽ പാലക്കാട് സ്വദേശിയായ എം.. ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റർ ദൂരം ചാടിയാണ് താരം മെഡൽ കരസ്ഥമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close