THRISSUR

നവകേരളം: ബീച്ച് ടഗ് ഓഫ് വാർ സംസ്ഥാന ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

നവകേരള സദസ്സിനോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലത്തിൽ സംസ്ഥാന ബീച്ച് ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ചാവക്കാട് ബീച്ചിൽ നടന്ന വടംവലി മത്സരം എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് ചെയർമാൻ പി. മോഹൻദാസ് അധ്യക്ഷനായി. ഫെഡറേഷൻ സെക്രട്ടറി മദൻ മോഹൻ മുഖ്യപ്രഭാഷണം നടത്തി. 

ഫെഡറേഷൻ ട്രഷറർ എൻ.കെ. ചക്രവർത്തി, ടെക്നിക്കൽ ചെയർമാൻ അർജുൻ സിനീഷ്, ഓർഗനൈസിംഗ് സെക്രട്ടറി അഖിൽ അനിരുദ്ധൻ, തൃശൂർ സ്പോർട്സ് കൗൺസിൽ മെമ്പർ കെ.എൽ. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. 14 ജില്ലകളിൽ നിന്നായി 800 ഓളം കായികതാരങ്ങൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close