Kozhikode

തിരുവള്ളൂർ പഞ്ചായത്തിൽ 40 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം നടത്തി

 തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ പുതിയതായി നിർമ്മിക്കുന്ന 40 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനിയും 20 റോഡുകളുടെ പ്രവൃത്തി പ്രഖ്യാപനം വൈസ് പ്രസിഡന്റ് എഫ് എം മുനീറും നിർവ്വഹിച്ചു.
ചടങ്ങിൽ വികസന സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപ്പാണ്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ അധ്യക്ഷൻ പി അബ്ദുറഹ്മാൻ, ആരോഗ്യകാര്യ അധ്യക്ഷ കെ വി ഷഹനാസ്, ജനപ്രതിനിധികളായ രതീഷ് അനന്തോത്ത്, പി സി ഹാജറ, ഗോപി നാരായണൻ, പി പി രാജൻ, ഹംസ വായേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ കൃഷ്ണൻ, ടി യം സമദ്, ചന്ദ്രൻ പുതുക്കുടി, കോവുക്കൽ നാരായണൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close